
നൂറനാട്▪️ ഓപ്പറേഷന്‍ ഡി ഹണ്ട് പരിശോധനയില്‍ ചാരുംമൂട്ടില്‍ നിന്നും 10 ഗ്രാം എംഡിഎംഎയുമായി നൂറനാട് സ്വദേശി പിടിയില്‍.
പാലമേല്‍ എരുമക്കുഴി കാവില്‍ വീട്ടില്‍ ശ്യാം .ബി (29) ആണ് പിടിയിലായത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ മേല്‍നോട്ടത്തില്‍ നൂറനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഊര്‍ജ്ജിതമാക്കിയ ഓപ്പറേഷന്‍ ഡി ഹണ്ട് പരിശോധനയിലാണ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 10 ഗ്രാം എംഡിഎംഎയുമായി നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
2024 ആഗസ്റ്റ് മാസത്തില്‍ എറണാകുളം കാക്കനാട് ഭാഗത്ത് വച്ച് ഇയാളെ തൃക്കാക്കര പോലീസ് നൈട്രോസെപ്പാം ടാബ്ലറ്റുകളുമായി അറസ്റ്റ് ചെയ്തിരുന്നു. ഗഞ്ചാവ് കടത്തലിനും കാപ്പാ നിയമ പ്രകാരവും ജയിലില്‍ കഴിഞ്ഞു വരുന്ന നൂറനാട് സ്വദേശി വിനു വിജയന്‍ എന്ന ഗുണ്ടയുമൊത്താണ് തൃക്കാക്കര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്നുമുതല്‍ ഇയാള്‍ ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെ മേല്‍നോട്ടത്തിലുള്ള ഉഅചടഅഎ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രത്യേകിച്ച് തൊഴിലില്‍ ഒന്നും ഏര്‍പ്പെടാതെ കഴിഞ്ഞു വന്നിരുന്ന ശ്യാം ഇടക്കിടയ്ക്ക് നടത്തുന്ന ബാംഗ്ലൂര്‍ യാത്രകള്‍ നിരീക്ഷിച്ച ഡാന്‍സാഫ് സംഘം ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതറിഞ്ഞ് കഴിഞ്ഞ ജനുവരിയില്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി.
വീട്ടില്‍ വളര്‍ത്തുന്ന പിറ്റ് ബുള്‍ ഇനത്തില്‍ പെട്ട വളര്‍ത്തു നായയെ അഴിച്ചു വിട്ട് പരിശോധന തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ഈ പരിശോധനയ്‌ക്കെതിരെ ശ്യാമിന്റെ അമ്മ പോലീസ് ബുദ്ധിമുട്ടിക്കുന്നു എന്ന നിലയില്‍ പരാതികള്‍ അയക്കുകയും ചെയ്തു.
ദുരൂഹമായ ഇയാളുടെ യാത്രകള്‍ നിരീക്ഷിച്ചുവന്ന ഡാന്‍സാഫ് സംഘം ശനിയാഴ്ച ബാംഗ്ലൂരില്‍ നിന്നും ഇയാള്‍ നാട്ടിലേക്ക് സഞ്ചരിച്ചു വരുന്ന വിവരം ലഭിച്ചശേഷം രഹസ്യമായി ഇയാളെ പിന്തുടര്‍ന്നു. രാത്രി വൈകി കായംകുളത്ത് ഇറങ്ങി ഓട്ടോയില്‍ നൂറനാട് ഭാഗത്തേക്ക് വരവേ അര്‍ദ്ധരാത്രിയോടെ ചാരുംമൂട് ജംഗ്ഷന് സമീപം വെച്ച് നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം തടഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്നും 10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്ഥിരം രാസ ലഹരി ഉപയോഗിക്കുന്ന ഇയാള്‍ എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കടത്തിക്കൊണ്ടു വരുന്ന ലഹരി വസ്തുക്കള്‍ നൂറനാട്ടും പരിസര പ്രദേശങ്ങളിലും യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ചെറുകിട വില്‍പ്പന നടത്തി വരികയായിരുന്നു. ഇയാളുടെ സംഘത്തില്‍ പെട്ട വിനു വിജയന്‍, മുഹമ്മദ് റാഫി എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്.
ശ്യാമിനെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ങഉങഅ യുടെ ഉറവിടം സംബന്ധിച്ച് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നതാണ്.
ഇയാള്‍ ലഹരി കടത്തും വില്‍പ്പനയും വഴി ആര്‍ജ്ജിച്ച് ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുളള സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടെത്താനുളള പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍.എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ മിഥുന്‍ .എസ്, രാജേന്ദ്രന്‍ .ബി, രാജീവ് .ആര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സിനു വര്‍ഗ്ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജു.എച്ച്, ജഗദീഷ് .എ.റ്റി എന്നീ പോലീസ് ഉദ്യോഗസ്ഥരും ആലപ്പുഴ ഡാന്‍സാഫ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലഹരി മാഫിയക്കെതിരേയും ഗുണ്ടകള്‍ക്കെതിരെയും ആലപ്പുഴ ജില്ലാ തലത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി റെയ്ഡുകള്‍, ജകഠ ചഉജട നിയമം അനുസരിച്ചുളള കരുതല്‍ തടങ്കല്‍, വസ്തു വകകള്‍ കണ്ടു കെട്ടല്‍ അടക്കമുളള കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കും.