തൃശ്ശൂര്‍ ▪️ ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍ വാഹനം.
ബംഗഌരുവില്‍ സിക്‌സ് ഡി എന്ന ഐടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷാണ് വാഹനം സമര്‍പ്പിച്ചത്.
ഇന്നു രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനട സത്രം ഗേറ്റിനു സമീപം നടന്ന ചടങ്ങില്‍ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് വാഹനം എറ്റുവാങ്ങി.
1200 സിസി ശേഷിയുള്ള വാഹനത്തില്‍ 7 പേര്‍ക്ക് സഞ്ചരിക്കാം. ലേറ്റസ്റ്റ് ഫീച്ചേഴ്‌സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില.