▶️ഇരുട്ടില്‍ മുങ്ങി മാര്‍ക്കറ്റ് റോഡ്; കടകള്‍ അടച്ച് വ്യാപാരികള്‍ സ്ഥലം വിടുന്നു

0 second read
0
908

ചെങ്ങന്നൂര്‍ ▪️ നഗര ഹൃദയത്തിലെ പ്രധാന റോഡായ മാര്‍ക്കറ്റ് റോഡ് ഇരുട്ടിലായിട്ട് നാളുകളായെന്ന് യാത്രക്കാരുടെ പരാതി.

ബഥേല്‍ ജംഗ്ഷന്‍ മുതല്‍ തെരുവ് വിളക്കുകള്‍ പൂര്‍ണമായും കത്താതായതോടെ റോഡിലൂടെ കാല്‍നടയാത്ര പോലും ദുസ്സഹമായി മാറി.

കടകള്‍ അടയ്ക്കുന്നതോടെ ഇരുട്ടിവാകുന്ന റോഡില്‍ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. ഇരുചക്രവാഹനങ്ങളില്‍ പോലും പോകാന്‍ ഭയമാണെന്ന് യാത്രക്കാര്‍ പറയുന്നു.

നഗരസഭ അധികാരികള്‍ ഇതൊന്നും കണ്ടതായ ലക്ഷണമേയില്ല. കൗണ്‍സിലര്‍മാരെല്ലാം രാത്രിയില്‍ ഇതു വഴി പോകുന്നുണ്ടെങ്കിലും ഇരുട്ടിലായ നഗരത്തെ കാണാന്‍ കഴിഞ്ഞില്ലേ എന്നാണ് യാത്രക്കാരും വ്യാപാരികളും ചോദിക്കുന്നത്.

സമീപത്തെ എല്ലാ നഗരങ്ങളിലും രാത്രികാലങ്ങളില്‍ വ്യാപാര മേഖല സജീവമായി നില്‍ക്കുമ്പോള്‍ ചെങ്ങന്നൂര്‍ നഗരത്തില്‍ സന്ധ്യമയങ്ങുന്നതോടെ കടകളെല്ലാം അടച്ചുപൂട്ടി വ്യാപാരികള്‍ സ്ഥലം വിടുന്ന സ്ഥിതിയാണ്.

നഗരത്തിന്റെ പലഭാഗങ്ങളിലും റോഡുകള്‍ ഇരുട്ടിലാകുമ്പോള്‍ വളരെ നേരത്തേ വ്യാപാരികള്‍ കടകള്‍ പൂട്ടുന്നതിന് നിര്‍ബന്ധിതരാകുകയാണ്. ജനങ്ങള്‍ വരാത്ത സാഹചര്യത്തില്‍ എന്തിനാണ് കടകള്‍ തുറന്ന് വൈദ്യുതി നിരക്കുകള്‍ നല്‍കുന്നതെന്നാണ് അവര്‍ പറയുന്നത്.

കടകള്‍ എല്ലാം അടയ്ക്കുന്നതോടെ നഗരം പൂര്‍ണമായും ഉറക്കത്തിലാകും എന്നത് ചെങ്ങന്നൂരിന്റെ മാത്രം പ്രത്യേകതയാണ്. നഗരത്തിന്റെ വികസനം തകരുന്ന നിലയിലായിട്ടും വ്യാപാരമേഖലയെ സജീവമാക്കാന്‍ നഗരസഭയ്ക്കും താല്‍പര്യമില്ല എന്നതാണ് സ്ഥിതി.

 

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…