ഹരിപ്പാട് ▪️ മണ്ണാറശാല യു.പി സ്‌കൂളിന്റെ ശതാബ്ദി ഒക്ടോബറില്‍ ആഘോഷിക്കും.
സ്വാഗത സംഘം രൂപികരണ യോഗം സെപ്റ്റംബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ് ജാതി മത വര്‍ണ്ണ ഭേദമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി പണ്ഡിതന്നും പുരോഗമനാശയനുമായ ബ്രഹ്മശ്രീ എം.ജി. നാരായണന്‍ നമ്പൂതിരി 1924ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
സംസ്‌കൃതത്തിന്റെയും ആയൂര്‍വേദത്തിന്റെയും മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായിരുന്നു. അതോടൊപ്പം തന്നെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുവാന്‍ തക്കവണ്ണം ഒമ്പതാം ക്ലാസ് വരെ ഉള്‍പ്പെട്ട വെര്‍ണാക്കുലര്‍ ഹൈസ്‌കൂളും ഇവിടെ ആരംഭിച്ചു.
2024 വിജയദശമിക്ക് ശുഭാരംഭം കുറിക്കുന്ന ആഘോഷ പരിപാടികളില്‍ മാനേജ്‌മെന്റ്, അധ്യാപകര്‍ മറ്റ് ജീവനക്കാര്‍, അധ്യാപക-രക്ഷാകര്‍തൃ സമിതി, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മുന്‍ അധ്യാപകര്‍, മുന്‍ രക്ഷിതാക്കള്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി വിപുലമായ സ്വാഗത സംഘമാണ് രൂപികരിക്കുതെന്ന് സ്‌കൂള്‍ മാനേജര്‍ ബ്രഹ്മശ്രീ എം.കെ. പരമേശ്വരന്‍ നമ്പൂതിരി, പ്രഥമാധ്യാപിക കെ.എസ് ബിന്ദു, പിടിഎ പ്രസിഡന്റ് സി. പ്രകാശ് എന്നിവര്‍ അറിയിച്ചു.