കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴ മോഷണക്കേസിലെ പ്രതി സിപിഒ പി.വി ഷിഹാബിനെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നു.
ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. രണ്ടു ദിവസം പിന്നിട്ടിട്ടും ഷിഹാബ് ഒളിവിലാണെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്.
അതിനിടെ പ്രതിയുടെ ബന്ധുവീടുകളടക്കം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കി. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
പ്രതി ഷിഹാബ് കുമളി വഴി സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഇയാളെ പൊലീസിലെ തന്നെ ഒരു വിഭാഗം സംരക്ഷിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
ഷിഹാബിനെതിരെ പുതിയ മോഷണക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തതോടെ മുന്‍പ് ബലാല്‍സംഗ കേസില്‍ കൂടി പ്രതിയായ ഇയാളുടെ ജാമ്യം റദ്ദാകാനും സാധ്യതയുണ്ട്.