മാനന്തവാടി ▪️ കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സര്‍ക്കാരുകളാണ് എന്ന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം.
വനത്തിനെ ഓഡിറ്റിന് വിധേയമാക്കണം. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
വന്യമൃഗങ്ങള്‍ പതിവായി ഇറങ്ങുന്ന സാഹചര്യമാണുള്ളത്. തണ്ണീര്‍ക്കൊമ്പന്‍ മാനന്തവാടി ടൗണില്‍ പതിവായി എത്തുന്ന സാഹചര്യമുണ്ട്. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണം. വനത്തിനെ ഓഡിറ്റിന് വിധേയമാക്കണം.
മാറി മാറി വന്ന സര്‍ക്കാര്‍ വയനാട്ടിലെ കാടുകള്‍ വെട്ടി വെളുപ്പിച്ച് തേക്കും യൂക്കാലിയും നട്ട് പിടിപ്പിച്ചു. കാട് നശിപ്പിച്ചതോടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ തുടങ്ങി.
കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സര്‍ക്കാരുകളാണ്. വനത്തിനെ ഓഡിറ്റ് ചെയ്യാനോ പഠിക്കാനോ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. നാടിനെയും വനത്തിനേയും വേര്‍തിരിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കണം. പിടികൂടുന്ന ആനകളെ കര്‍ണാടക വനത്തില്‍ വിട്ടാലും അവ തിരികെ ഇവിടേക്കെത്തും.
വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ എണ്ണം വര്‍ധിക്കുമ്പോള്‍ അവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. ആനയെ കൃത്യമായി കണ്ടെത്തി പിടികൂടാനുള്ള സംവിധാനം വനം വകുപ്പിന് ഇല്ല.
നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ഉണ്ടാക്കണം. അപകടമുണ്ടായിട്ട് ഇടപെടുന്ന സര്‍ക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സര്‍ക്കാരിനെയാണ് തങ്ങള്‍ക്കിഷ്ടം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.