ചെങ്ങന്നൂര്‍ ▪️ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു.
ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ.ആര്‍ ജയകുമാര്‍ (47) ആണ് മരിച്ചത്.
വൈകിട്ടോടെയാണ് അന്ത്യം. 70% പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയകുമാര്‍.
സന്നിധാനത്തെ മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയില്‍ വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ജയകുമാറിനൊപ്പം പരിക്കേറ്റ അമല്‍ (28), രജീഷ് (35) എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.
പരേതരായ രാഘവക്കുറുപ്പിന്റെയും സതി അമ്മയുടേയും മകനാണ് ജയകുമാര്‍. ഭാര്യ: അമ്പിളി.