ചെങ്ങന്നൂര്‍ ▪️ വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ 15 അംഗ പരമോന്നത സഭയിലേക്ക് മാമ്മന്‍ ഉമ്മന്‍ കൊച്ചുകളീക്കല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
2025 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെയാണ് പ്രവര്‍ത്തന കാലയളവ്.
1998ല്‍ ചെങ്ങന്നൂര്‍ ക്ലബ്ബ് അംഗമായ അദ്ദേഹംക്ലബ് പ്രസിഡന്റായും, ഡിസ്ട്രിക് ഗവര്‍ണറായും, റീജിയണല്‍ ഡയറക്ടറായും ഇന്റര്‍നാഷണല്‍ സര്‍വ്വീസ് ഡയറക്ടറായും സേവനമനുഷ്ഠിക്കുകയും സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയന്റെയും മിഡില്‍ ഈസ്റ്റ്റീജിയന്റെയും രൂപീകരണത്തിന് പ്രധാന പങ്കു വഹിക്കുകയും ചെയ്തു.
ഇന്ത്യ ഏരിയാ സ്‌പെഷ്യല്‍ സെക്രട്ടറിയായും, ഐ.പി ന്യൂസ് മാസികയുടെ കോ-ഓര്‍ഡിനേറ്ററായും ഇന്റര്‍നാഷണല്‍ ടൈം ഓഫ് ഫാസ്‌റ് അവലോകന കമ്മിറ്റി മെംബറായും സേവനമനുഷ്ഠിച്ചു വരികയാണ്.