▶️മാളവിക ജയറാം വിവാഹിതയായി

0 second read
0
2,228

ഗുരുവായൂര്‍ ▪️ താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി.

ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരന്‍. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷമെങ്കില്‍ കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീത് ചടങ്ങില്‍ ധരിച്ചത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്.

കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെ മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ റിസോര്‍ട്ടില്‍ വച്ച് വിവാഹ നിശ്ചയം. കാളിദാസിന്റെയും താരിണിയുടെയും വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി നേരത്തെ പറഞ്ഞിരുന്നു. മോഡലിങ് രംഗത്ത് നിന്നുള്ളയാളാണ് കാളിദാസിന്റെ ഭാവി വധുവായ താരിണി.

Load More Related Articles
Load More By News Desk
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…