
ചെങ്ങന്നൂര്‍: നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ പുറകില്‍ ലോറിയിടിച്ചു.. ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.
ഇന്ന് രാവിലെ 6 മണിയോടെ എം.സി റോഡില്‍ മുളക്കുഴ പിരളശേരി ജംഗ്ഷന് സമീപമാണ് അപകടം.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിയുടെ പുറകില്‍ കെഎല്‍ 21 എ 4073 സ്വരാജ് മസ്ദ ലോറിയാണ് ഇടിച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഇടിച്ച ലോറിയില്‍ കുടുങ്ങി കിടന്ന തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ രാജേഷിനെ (40) ചെങ്ങന്നൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ നില ഗുരുതരമായതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അപകടം നടന്ന ഉടന്‍ തന്നെ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി സ്ഥലത്ത് നിന്നും മാറ്റി. ലോറിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.