ചെങ്ങന്നൂര്‍ ▪️ടോറസ് ലോറി കാലില്‍ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു.
ചെങ്ങന്നൂര്‍ ളാഹശ്ശേരി ഇളയ മുത്തേടത്ത് കുടുംബാംഗമായ കുന്നത്ത് വീട്ടില്‍ എന്‍. ബോസ് (53) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.30ഓടെ മഹാദേവ ക്ഷേത്രത്തിന് വടക്കായുള്ള റോഡിലാണ് അപകടം ഉണ്ടായത്.
ലോറി കയറിയിറങ്ങി ഇരുകാലുകളുടേയും മുട്ടിന് താഴെ ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു കിടന്നത്.
ഇതു വഴി വന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറിയിച്ചതിനുസരിച്ച് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഉണ്ടായിരുന്ന മാവേലിക്കര സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ പ്രതാപ് മേനോനാണ് 108 ആംബുലന്‍സ് വിളിച്ച് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിച്ചത്.
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരമായ നിലയില്‍ ആയതിനാല്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
ചെങ്ങന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട് നടക്കും.