ചെങ്ങന്നൂര്‍ ▪️ 1938 സെപ്റ്റംബര്‍ 29ന് ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്ത് നടന്ന യോഗത്തോടനുബന്ധിച്ച് ഉണ്ടായ വെടിവെയ്പില്‍ രക്തസാക്ഷിത്വം വരിച്ച സ്വാതന്ത്ര്യ സമര സേനാനി കുടിലില്‍ ജോര്‍ജ്ജിന്റേയും സ്വാതന്ത്ര്യ സമരത്തിന്റേയും സ്മാരകം നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ്.
സാംസ്‌കാരിക വകുപ്പില്‍ നിന്ന് തുക വിനിയോഗിച്ച് ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മ്മിക്കുന്ന സ്മാരകം ജനുവരി 26ന് നാടിന് സമര്‍പ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് അനുയോജ്യമായ ലോഗോകള്‍ ക്ഷണിക്കുന്നു. ലോഗോകള്‍ ജനുവരി 21ന് മുമ്പായി sajicherianmla@gmail എന്ന ഇ മെയില്‍ വിലാസത്തിലൂടെയും മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസില്‍ നേരിട്ടും നല്‍കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.