▶️വന്ദേഭാരത്: കന്നിയോട്ടം നിയന്ത്രിച്ചതിന്റെ അഭിമാനത്തില്‍ ലോക്കോ പൈലറ്റ് സജി

0 second read
0
242

തിരുവനന്തപുരം▪️ കന്നിയോട്ടത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് നിയന്ത്രിച്ചതിന്റെ അഭിമാനത്തിലാണ് ലോക്കോ പൈലറ്റായ ആലപ്പുഴ ചേപ്പാട് സ്വദേശി സജി വി. മാത്യു.

എറണാകുളത്ത് നിന്നാണ് സജി വന്ദേഭാരത് എക്‌സ്പ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. കായംകുളത്ത് നിന്നും കൊച്ചുവേളിയിലേക്ക് വന്ദേഭാരത് പാഞ്ഞത് 100 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് ലോക്കോപൈലറ്റ് സജി പറയുന്നത്.

എറണാകുളത്ത് നിന്നും കായംകുളം വരെ 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വന്ദേഭാരത് യാത്ര. തുടര്‍ന്നാണ് 100 കിലോമീറ്റര്‍ വേഗതയിലേക്ക് മാറിയത്. എറണാകുളത്ത് നിന്നുള്ള യാത്രക്കിടെ കൊല്ലം ജില്ലയിലെ പെരുനാട് സ്‌റ്റേഷനില്‍ അഞ്ച് മിനിറ്റോളം വന്ദേഭാരത് നിര്‍ത്തിയിട്ടിരുന്നു.

യാത്രയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു പെരുനാട് നിര്‍ത്തിയിട്ടത്. 26 വര്‍ഷത്തോളമായി സജി വി. മാത്യു റെയില്‍വേയില്‍ ജോലി ചെയ്യുന്നു. അസിസ്റ്റന്റ് ലോക്കോ പൈലറ്റായാണ് സജി സേവനം ആരംഭിച്ചത്.

ഇപ്പോള്‍ കൊല്ലം കേന്ദ്രീകരിച്ച് ലോക്കോ പൈലറ്റായി ജോലിചെയ്യുകയാണ് സജി. കന്യാകുമാരി മുതല്‍ പാലക്കാട് വരെ വിവിധ തീവണ്ടികള്‍ ഓടിക്കുന്നുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് വന്ദേഭാരത് എറണാകുളത്ത് നിന്നും കൊച്ചുവേളിയിലെത്തിക്കാനുള്ള നിര്‍ദേശം ലഭിക്കുന്നതെന്ന് സജി പറയുന്നു.

 

Load More Related Articles

Check Also

▶️കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം

തൃശൂര്‍▪️ ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വടക്കുംനാഥ സന്നിധിയിലെ കുടമാറ്റം കാഴ്ചയുടെ വര്‍ണ വിസ…