തെലങ്കാനയില്‍ ദസറയോടനുബന്ധിച്ച് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്. തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി 200 കുപ്പി മദ്യവും 200 കോഴികളെയുമാണ് വിതരണത്തിനായി എത്തിച്ചത്.
തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടുതൊഴിലാളികള്‍ക്ക് ഒരു കുപ്പി മദ്യവും ഒരോ കോഴികളെയും വീതമാണ് നല്‍കിയത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ.ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്നു ചടങ്ങ്. ദസറ ദിനത്തില്‍ മുഖ്യമന്ത്രി കെസിആര്‍ തന്റെ ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ദേശീയ പാര്‍ട്ടി അദ്ധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ത്ഥിക്കുമെന്ന് ശ്രീഹരി പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാകാനും കെ ടി രാമ റാവു പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ദസറയോടനുബന്ധിച്ച് മുഖ്യമന്ത്രി കെസിആര്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.