
ചെങ്ങന്നൂര്‍▪️ പത്തനാപുരം ഗാന്ധിഭവന്റെ സ്ഥാപകനും സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന് ലയണ്‍സ് ലില്ലി സ്‌നേഹമുദ്ര പുരസ്‌കാരം സമ്മാനിച്ച് ആദരിക്കുന്നു.
ദുര്‍ബലരായ സമൂഹങ്ങളോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണമാണ് ഗാന്ധിഭവനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആശ്രയകേന്ദ്രമായി ഉയര്‍ത്തിയത്. മാനുഷിക സേവനത്തിനുള്ള ഡോ. സോമരാജന്റെ സംഭാവനകളാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മാര്‍ച്ച് 27ന് വ്യാഴാഴ്ച വൈകുന്നേരം 4:30ന് പുലിയൂരിലെ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന സ്വരലയം വാര്‍ഷികാഘോഷത്തില്‍ പുരസ്‌കാരം നല്‍കും.