ചെങ്ങന്നൂര്‍ ▪️ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഭിന്നതാരകം-2022 ലില്ലീസ് ജിംഗിള്‍ ബെല്‍സ് എന്ന ക്രിസ്മസ്-പുതുവത്സര ആഘോഷം നടന്നു.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച റാഫി ബക്കറിനെ ചടങ്ങില്‍ ആദരിച്ചു.
ലില്ലി ലയണ്‍സ് സ്‌പെഷല്‍ സ്‌കൂളിനെ ആസ്പദമാക്കിയുള്ള ‘ ഹൃദയസ്പര്‍ശം ‘ എന്ന ഷോര്‍ട്ട് ഫിലിന്റെ സംവിധായകനാണ് റാഫി ബക്കര്‍. ഷോര്‍ട്ട് ഫിലിമിലെ അഭിനേതാക്കളായ പ്രശസ്ത ടിവി കോമഡി താരങ്ങള്‍ ശ്യാം തൃക്കുന്നപ്പുഴ, അജേഷ് റാന്നി, മനോജ് വലഞ്ചുഴി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ലില്ലി മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ക്രിസ്മസ് സന്ദേശം നല്‍കി.
ക്രിസ്മസ് ആഘോഷ പരിപാടിയില്‍ ലില്ലി സ്റ്റാഫ് അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും മാതാക്കളുടെയും കരോള്‍ ഗാനങ്ങള്‍, സംഘനൃത്തം, ടാബ്ലോ, നൃത്തം, സ്‌കിറ്റ് വിവിധ കലാപരിപാടികളും ശ്യാം തൃക്കുന്നപ്പുഴ, മനോജ് വലഞ്ചുഴി, അജേഷ് റാന്നി എന്നിവരുടെ ഹാസ്യ പരിപാടിയും നടന്നു.
കെപിസിസി സെക്രട്ടറി അഡ്വ എബി കുര്യാക്കോസ് വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. ഷിബുരാജന്‍, റിജോ ജോണ്‍ ജോര്‍ജ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ ആര്‍. സദാശിവന്‍ നായര്‍, സംവിധായകന്‍ റാഫി ബക്കര്‍ ലില്ലി പിടിഎ സെക്രട്ടറി കെ.എസ് മഞ്ജു എന്നിവര്‍ സംസാരിച്ചു.
ലില്ലി സെക്രട്ടറി സജി അബ്രഹാം സാമുവല്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ രാജേന്ദ്രന്‍, ട്രഷറര്‍ എം.പി. പ്രതിപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.