മാവേലിക്കര ▪️ കഞ്ചാവ് ഉപയോഗ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധന എക്‌സൈസ് നടത്തി മാരകായുധങ്ങളും, ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തു.
കണ്ണമംഗലം ആറാട്ടുകുളം റോഡില്‍ അതിര്‍ത്തി ഭാഗത്ത് വിജനമായ സ്ഥലത്ത് കഞ്ചാവ് ഉപയോഗം നടന്നുകൊണ്ടിരുന്ന സ്ഥലത്ത് മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എസ് കൃഷ്ണരാജിന്റെ നേതൃത്വത്തില്‍ രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്ന ബുള്ളറ്റും, സ്‌കൂട്ടറും, ബൈക്കും, മാരകായുധങ്ങളും കണ്ടെടുത്തത്.
എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ ഓടുന്നതിനിടയില്‍ എക്‌സൈസ് സംഘത്തിന് നേരെ കല്ലുകള്‍ എറിഞ്ഞു ആക്രമിക്കാന്‍ ശ്രമിച്ചു.
ഇവരുടെ വാഹനത്തില്‍ നിന്നാണ് എസ് ആകൃതിയിലുള്ള കത്തി കണ്ടെടുത്തത്. വാഹനങ്ങളില്‍ നിന്നും യഥാക്രമം 17 ഗ്രാം 12 ഗ്രാം 10 ഗ്രാം കഞ്ചാവും, ബുള്ളറ്റില്‍ നിന്നും നിന്നും ഉദ്ദേശം 24 സെന്റിമീറ്റര്‍ നീളവും എസ് ആകൃതിയും ഉള്ള ഒരു കത്തിയും കണ്ടെടുത്തിട്ടുള്ളതാണ്,കഞ്ചാവ് ഉപയോഗിച്ചവരെ പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചു.
മദ്യ-മയക്കുമരുന്ന് വിവരങ്ങളെപ്പറ്റി 0479 2340270 എന്നീ നമ്പരില്‍ അറിയിക്കുക.