
ചെങ്ങന്നൂര്‍: കേരള ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
എന്‍ജിനീയറിംഗ് കോളേജ് ജംഗ്ഷനില്‍ നടന്ന യോഗം ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ.ഉമ്മന്‍ ആലുംമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ആര്‍. സന്ദീപ് അധ്യക്ഷനായി. എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എം.എച്ച് റഷീദ്, സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം. ശശികുമാര്‍, ടിറ്റി എം. വര്‍ഗ്ഗീസ്, ആര്‍. പ്രസന്നന്‍, ജേക്കബ്ബ് മാത്യു മുല്ലശ്ശേരി, എം.കെ മനോജ്, അനസ് പൂവാലം പറമ്പില്‍, വത്സമ്മ എബ്രഹാം, മോഹന്‍ കൊട്ടാരത്തു പറമ്പില്‍, വി.വി അജയന്‍, എ.കെ ശ്രീനിവാസന്‍, യു. സുഭാഷ്, വി.ജി അജീഷ്, ഷാജി കുതിരവട്ടം എന്നിവര്‍ സംസാരിച്ചു.
മുളക്കുഴ പള്ളിപ്പടി ജംഗ്ഷനില്‍ സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റിയംഗം കെ.എസ് ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി അനില്‍ കുമാര്‍ അധ്യക്ഷനായി. എന്‍.എ രവീന്ദ്രന്‍, എം.ജെ മോഹനന്‍, ഹേമലത മോഹന്‍ എന്നിവര്‍ സംസാരിച്ചു.
ചെറിയനാട് കൊല്ലകടവില്‍ സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി അംഗം പി. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം.എസ് സാദത്ത് അധ്യക്ഷനായി. കെ.എം സലിം, പ്രസന്ന രമേശന്‍, ഷീദ് മുഹമ്മദ്, ബി. ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
ആല അത്തലക്കടവില്‍ സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി അംഗം കെ. ആര്‍ മുരളിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കെ.കെ മണിക്കുട്ടന്‍ അധ്യക്ഷനായി. ടി.കെ സോമന്‍, കെ.വി ചെറിയാന്‍, പി.കെ സുരേന്ദ്രന്‍, കെ.ഡി രാധാകൃഷ്ണക്കുറുപ്പ്, കെ.എന്‍ ബിന്ദു രാജന്‍, സി.ആര്‍ റജി എന്നിവര്‍ സംസാരിച്ചു.