
ചെങ്ങന്നൂര്‍ ▪️ ചെറിയനാട് പഞ്ചായത്ത് നാലാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ഉണ്ണികൃഷ്ണന്‍ നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റിയംഗവും എന്‍ആര്‍ഇജിഎ യൂണിയന്‍ ഏരിയ സെക്രട്ടറിയുമാണ് പി. ഉണ്ണികൃഷ്ണന്‍ നായര്‍.
ഉപവരണാധികാരിയായ പഞ്ചായത്തു സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.ജെ ജോണ്‍സണ്‍ മുന്‍പാകെയാണ് പ്രതിക നല്‍കിയത്.
എല്‍ഡി എഫ് നിയോജക ‘മണ്ഡലം കണ്‍വീനര്‍ എം.എച്ച് റഷീദ്, സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം. ശശികുമാര്‍, ജില്ല കമ്മിറ്റിയംഗം ജെയിംസ് ശമുവേല്‍, സിപിഐ മണ്ഡലം സെക്രട്ടറി ആര്‍. സന്ദീപ്, ജനതാദള്‍ സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുദര്‍ശനന്‍, ചെറിയനാട് പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന രമേശ്, വി.കെ വാസുദേവന്‍, ജി. വിവേക്, പി.എസ് ഗോപാലകൃഷ്ണന്‍, എം.കെ മനോജ്, ഷീദ് മുഹമ്മദ്, പി.ആര്‍ രമേശ് കുമാര്‍, ജെബിന്‍ പി. വര്‍ഗീസ്, മഞ്ജു പ്രസന്നന്‍, ഷാജി കുതിരവട്ടം, മനോജ് മോഹന്‍, എ.കെ ശ്രീനിവാസന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
.
സിപിഎം അംഗമായിരുന്ന എം.എ ശശികുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.