
ചെങ്ങന്നൂര്‍▪️ അന്യസംസ്ഥാന തൊഴിലാളി വാടക കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍.
അസാം ദറാംഗ് ജില്ലയില്‍ ചിക്കോണ്‍മതി ബാഗ്ച്ച ഡാല്‍ഗോമില്‍ ഗബ്രിയേല്‍ ലാക്ര (23) യാണ് മരണമടഞ്ഞത്.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ എം.സി റോഡില്‍ ആശുപത്രി ജംഗ്ഷനു സമീപം ഇയാള്‍ താമസിച്ചിരുന്ന വാടകക്കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചെങ്ങന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.