
ചെങ്ങന്നൂര്‍ ▪️ലോക വനിത ദിനത്തോട് അനുബന്ധിച്ച് മുതിര്‍ന്ന വനിതാ സംരംഭകയെ ആദരിക്കുന്നതിന്റെ ഭാഗമായി കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിശിഷ്ട ഫാബ്‌സ് ആന്‍ഡ് ഗാര്‍മെന്റ് ഉടമ ഗീത ശിവദാസിനെ ചെങ്ങന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് സുധീഷ് വലിയവീടന്‍ ആദരിച്ചു.
ചടങ്ങില്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം റോബി പുതുക്കേരല്‍, കൗണ്‍സില്‍ അംഗം മാജ വര്‍ണമാളിക, ആനന്ദ് ഐശ്വര്യ, പ്രേംദാസ് ചാരുത, സാജന്‍ വൈറസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.