ചെങ്ങന്നൂര്‍ ▪️ വൈദ്യുതി തൂണില്‍ കാടും പടലും മൂടിയതോടെ വകുപ്പ് അധികാരികള്‍ക്ക് ഇതും തണലായി മാറി. ജനങ്ങള്‍ അപകടഭീഷണയില്‍.
ചെങ്ങന്നൂര്‍- കോടുകുളഞ്ഞി റോഡില്‍ ആലാ ചമ്മത്തുംമുക്കില്‍ നില്‍ക്കുന്ന ഇരുമ്പ് വൈദ്യുതി തൂണിലാണ് കാടും പടലും മൂടി വൈദ്യുതി ലൈനിലേക്ക് കയറിയിരിക്കുന്നത്.
ഇതിന് താഴെ ചമ്മത്തുംമൂട് ജംഗ്ഷനില്‍ നിന്ന് ഫോണ്‍ വിളിക്കുന്നവര്‍ക്ക് എര്‍ത്ത് മൂലം ശരീരത്തില്‍ പെരുപ്പ് അനുഭവപ്പെടുതായും പറയുന്നു.
ഭൂമിയില്‍ നിന്നും വളര്‍ന്നു കയറിയ പടലുകള്‍ ലൈനില്‍ വരെ എത്തി നില്‍ക്കുന്നതിനാല്‍ ഭൂമിയേക്ക് വൈദ്യുതി പ്രവാഹം ഉണ്ടായി അപകടത്തിലാകുമെന്ന ഭയത്തിലാണ് ജനങ്ങള്‍.
11 കെവി ലൈനുകള്‍ ഈ വൈദ്യുതി തൂണില്‍ കൂടി കടന്നു പോകുന്നു എന്നതും കൂടുതല്‍ ആശങ്ക വര്‍ദ്ധിക്കുന്നു.
നാളുകളായി വൈദ്യുതി വകുപ്പ് വെണ്‍മണി സെക്ഷനിലെ അധികാരികളോട് പരാതി പറഞ്ഞെങ്കിലും ഇതു വഴി വാഹനത്തില്‍ കടന്നു പോകുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.
അടിയന്തിരമായി വൈദ്യുതി തൂണിലെ കാടും പടലും എല്ലാം നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.