
ചെങ്ങന്നൂര്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായത് നാട് ആഘോഷമാക്കി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലായി.
ഇന്ന് രാവിലെ മുതല്‍ നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി. ഇരുചക്ര വാഹനങ്ങളില്‍ കൊടികളുമായി പര്യടനം നടത്തി.
ചാനലുകളില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്നതോടെ മുദ്രാവാക്യങ്ങളും വാദ്യമേളങ്ങളും ഉയര്‍ന്നു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. മന്ത്രിയുടെ വസതിക്ക് സമീപമുള്ള കൊഴുവല്ലൂര്‍ പള്ളിമകുടി ജംഗ്ഷനില്‍ നുറു കണക്കിന് പ്രവര്‍ത്തകരാണ് ആഹ്‌ളാദ പ്രകനവുമായി തടിച്ചു കൂടിയത്. എല്ലാവര്‍ക്കും പായസ വിതരണവും നടത്തി.