ലണ്ടന്‍ ▪️ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിളങ്ങാന്‍ മലയാളിയും. ഇംഗ്ലണ്ടിലെ ആഷ്‌ഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സോജന്‍ ജോസഫ് (49) വിജയിച്ചു.
യുകെയില്‍ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് സോജന്‍ ജോസഫ്. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്.
ആഷ്‌ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് മേധാവിയുമാണ് ഇദ്ദേഹം. 2002 മുതല്‍ പൊതുരംഗത്ത് സജീവമാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ഇവിടെ സോജന്‍ ജോസഫ് 1779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സോജന്‍ 15,262 വോട്ടും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഡാമിന്‍ ഗ്രീന്‍ 13,483 വോട്ടും നേടി. ഇവിടെ റിഫോം യുകെ പാര്‍ട്ടി 10,141 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തിയത് സോജന്റെ വിജയത്തിന് സഹായകരമായി.
കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന്‍ ജോസഫ്. ബെംഗളുരൂവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. 139 വര്‍ഷം മുമ്പ് ആഷ്‌ഫോര്‍ഡ് മണ്ഡലം രൂപീകരിച്ചശേഷം ഇതാദ്യമായിട്ടാണ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.