▶️കോട്ടയം ജില്ലാ പോലീസ് കായിക മേളക്ക് ഇന്ന് തുടക്കം

2 second read
0
1,665

കോട്ടയം ▪️ ജില്ലാ പോലീസ് ഗെയിംസ് & അത് ലറ്റിക് മീറ്റ് 2023ന് തുടക്കം കുറിച്ചു.

ഗെയിംസ് & അത് ലറ്റിക് മീറ്റ് 2023 ന്റെ ഉദ്ഘാടനം കോട്ടയം രാമവര്‍മ യൂണിയന്‍ ക്ലബില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് ഐ.പി.എസ് ഷട്ടില്‍ സര്‍വ് ചെയ്തുകൊണ്ട് നിര്‍വഹിച്ചു.

ചടങ്ങില്‍ അഡീഷണല്‍ എസ്പി വി. സുഗതന്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി. ജോണ്‍ സി, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വര്‍ഗീസ് റ്റി.എം, പാലാ ഡി.വൈ.എസ്പി തോമസ് എ.ജെ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് മുതല്‍ ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലായി നടക്കുന്ന കായിക മേള സെപ്റ്റംബര്‍ 13ന് സമാപിക്കും.

 

Load More Related Articles

Check Also

▶️വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി▪️ വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര…