
ചെങ്ങന്നൂര്‍▪️ കൊല്ലം-തേനി ദേശീയപാത 183 വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ പ്രദേശവാസികളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രി സജി ചെറിയാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി.
പൊതമരാമത്ത് വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ദേശീയപാത 183ന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയപാത വികസന അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ കൊല്ലകടവ് മുതല്‍ പ്രാവിന്‍ കൂട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.
ഇവ പരിഹരിക്കാന്‍ അലൈന്‍മെന്റില്‍ ആവശ്യമായ മാറ്റം വരുത്തണമെന്ന് മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശിച്ചു.
വിഷയം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തി അനുകൂല തീരുമാനം ഉണ്ടാക്കുവാനായി സംസ്ഥാനം കത്ത് നല്‍കുമെന്നും ജനങ്ങളുടെ ആശങ്ക പരിഗണിച്ച് കൊണ്ട് ദേശീയപാത അതോറിറ്റി ന്യായമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.