
ചെങ്ങന്നൂര്‍▪️ കൊല്ലം-തേനി ദേശീയപാതയുടെ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ
തീരുമാനിക്കാന്‍ പാടുള്ളു എന്ന് സിപിഐഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ നിന്നും കോടയം വരെയുളള എം.സി റോഡില്‍ ആഞ്ഞിലിമൂട് മുതല്‍ മുണ്ടന്‍ക്കാവ് വരെയുള്ള പാതയില്‍ ഗവ: ഐടി ഐ ജംങ്ഷന്‍ മുതല്‍ വണ്ടിമല വരെയുള്ള ടൗണില്‍ ഇരുവശങ്ങളിലുമായി വലുതും ചെറുതുമായ നാനൂറില്‍ അധികം വരുന്ന വ്യാപാര സ്ഥാപനങ്ങളും നൂറിനുള്ളില്‍ വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്.
ഈ ഭാഗത്തെ പാത 24 മീറ്റില്‍ വീതിയില്‍ വികസിപ്പിച്ചാല്‍ ചെങ്ങന്നൂര്‍ ടൗണ്‍ തന്നെ ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ ആഞ്ഞിലിമൂടില്‍ നിന്ന് ആരംഭിക്കുന്ന മൂന്നാം റീച്ച് മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി സംസ്ഥന സര്‍ക്കാരിന്റെ അനുമതി ലഭിച്ച ചെങ്ങന്നൂര്‍ ബൈപ്പാസ് ആരംഭിക്കുന്ന ഹാച്ചറി ജംങ്ഷനില്‍ നിന്നും പുലിയൂര്‍ പഞ്ചയത്തിലൂടെ മുണ്ടന്‍ കാവ് ജങ്ഷനില്‍ എത്തുന്ന നിലയില്‍ ദേശിയ പാതയുടെ പദ്ധതി രേഖ തയ്യാറാക്കേണ്ടതാണ്.
ഈ നിലയില്‍ ദേശിയ പാതയുടെ പദ്ധതി രേഖ തയ്യാറാക്കിയാല്‍ വ്യാപാരികള്‍ക്കും കെട്ടിട ഉടമകള്‍ക്കും സംഭവിക്കാവുന്ന കനത്ത നഷ്ടം ഒഴിവാക്കുന്നതോടൊപ്പം നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ശാശ്വതപരിഹാരമാകും.
ദേശീയപാത വിഭാഗം അധികൃതര്‍ ഏക പക്ഷിയമായി മാത്രം തീരുമാനങ്ങള്‍ എടുക്കാതെ ഭൂമിയേറ്റടുക്കാനുള്ള വിജ്ഞാപനത്തിന് മുന്‍പായി
ബന്ധപ്പെട്ട സ്ഥലം ഉടമകള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധീകള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവരുമായായി വിശദമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സിപിഐഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം. ശശികുമാര്‍ ആവശ്യപ്പെട്ടു.