കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഐതിഹാസികം വിജയം.
ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തുവിട്ടത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22ാം ഓവറില്‍ 73 റണ്‍സിന് അവസാനിക്കുകയായിരുന്നു.
ഏകദിനത്തില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായി.
ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്കന്‍ നിരയില്‍ നുവാനിദോ ഫെര്‍ണാഡോ, ദാസുന്‍ സനക, കസുന്‍ രജിത എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ടോസ് ലഭിച്ച് ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്നാണ് തന്റെ 46ാം ഏകദിന സെഞ്ചുറി കോലി കരസ്ഥമാക്കിയത്.
110 പന്തില്‍ 166 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. അക്ഷര്‍ പട്ടേല്‍ 2 പന്തില്‍ നിന്നായി 2 റണ്‍ നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും 2 വിക്കറ്റ് വീതവും നേടി.
160 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോലി വെറും 101 ഇന്നിങ്‌സിലാണ് ഇത് മറികടന്നത്. ഏകദിനക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്‌ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
89 പന്തില്‍ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഓപ്പണര്‍ ഗില്ലിനെ 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത പുറത്താക്കുകയായുരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കാണികള്‍ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് രംഗത്തെത്തി.
മത്സരത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശുഗ്മാന്‍ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിംഗ് കാണികള്‍ കുറഞ്ഞതിനെപ്പറ്റി പരാമര്‍ശിച്ചത്. പകുതി ഒഴിഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.