▶️അന്ത്യയാത്രക്കായി അഴീക്കോടന്‍ മന്ദിരത്തിലെത്തി, പൊതുദര്‍ശനം തുടരുന്നു

0 second read
0
221

കണ്ണൂര്‍: അന്ത്യയാത്രക്കായി കോടിയേരി ഏറെ കാലം തന്റെ പ്രവര്‍ത്തന തട്ടകമായ അഴിക്കോടന്‍ മന്ദിരത്തിലേക്ക് എത്തി.

അനേകായിരങ്ങള്‍ സാക്ഷിനില്‍ക്കേ വീട്ടുകാരും ബന്ധുക്കളും പ്രിയ കുടുംബനാഥന് കോടിയേരിയിലെ വീട്ടില്‍നിന്നും യാത്രമൊഴിയേകി. അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാക്കിയ വീട്ടില്‍നിന്നും കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിച്ചു.

ചെറുപ്രായത്തില്‍ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിക്കും അണികള്‍ക്കും പ്രചോദനമായ കോടിയേരിയെ ഒരു നോക്കുകാണാന്‍ അഴീക്കോടന്‍ മന്ദിരത്തില്‍ കാത്തുനിന്നവര്‍ മുദ്ര്യാവാക്യം വിളികളോടെ അദ്ദേഹത്തെ ഏറ്റുവാങ്ങി.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതു മുതല്‍ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക് തിങ്കളാഴ്ച കോടിയേരിയുടെ വീട്ടിലും തുടര്‍ന്നു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെയാണ് അഴിക്കോടന്‍ മന്ദിരത്തിലേക്ക് കൊണ്ടുപോയത്. രാവിലെ 11 മുതല്‍ 2 വരെ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ്. അതിരുകള്‍ മായ്ക്കുന്ന സ്‌നേഹ സൗഹൃദത്തിന്റെ പൂമരമായിരുന്ന കോടിയേരി ഒരു നോക്കുകാണാന്‍ എത്തിയവരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുണ്ട്.

പകല്‍ 3ന് മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത് പ്രിയനേതാവ് എരിഞ്ഞടങ്ങും. കേരളത്തിന്റെ ജനനായകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുക. ഇരുവരും പാര്‍ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…