
ആലപ്പുഴ▪️ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം 8ന് രാവിലെ 10.30ന് ത്രിവേണി ഹൗസ് ബോട്ടില്‍ (എന്‍ടിബിആര്‍ ഫിനിഷിംഗ് പോയിന്റ്) നടക്കും.
മുന്‍ മന്ത്രി ജി. സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.പി ചിത്തരഞ്ജന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് നവാസ് അഹമ്മദ് അധ്യക്ഷത വഹിക്കും.
വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം എ.എം ആരിഫ് എംപിയും സ്‌കോളര്‍ഷിപ്പ് വിതരണം എച്ച്. സലാം എംഎല്‍എയും നിര്‍വ്വഹിക്കും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അസോസയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍ ആദരിക്കും.
വിവിധ മേഖലകളിലുള്ളവര്‍ക്ക് എ.എ ഷുക്കൂര്‍ അവാര്‍ഡ് ദാനം നടത്തും.
പുതിയ അംഗത്വ വിതരണവും ഐഡി കാര്‍ഡ് വിതരണവും സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുള്ള നിര്‍വ്വഹിക്കും.
മാധ്യമങ്ങളും വിവരാവകാശവും എന്ന വിഷയത്തില്‍ സെമിനാര്‍ വിവരാവകാശ കമ്മീഷന്‍ അംഗം കെ.വി സുധാകരന്‍ നയിക്കും.
ഉച്ചയ്ക്ക് 1ന് പ്രതിനിധി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും.
3.30ന് കുടുംബ സംഗമം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.