ചെങ്ങന്നൂര്‍ ▪️ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ ബ്ലോക്കു തല കിസാന്‍ മേളയും കാര്‍ഷിക സെമിനാറും മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം അധ്യക്ഷനായി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗ്ഗീസ്, ജില്ല പഞ്ചായത്തംഗം ഹേമലത മേഹന്‍, പഞ്ചായത്തു പ്രസിഡന്റ്മാരായ എം.ജി ശ്രീകുമാര്‍, ടി.വി രത്‌നകുമാരി, രമ മോഹന്‍, കെ.ആര്‍ രാധാഭായി, സ്വര്‍ണ്ണമ്മ എന്നിവര്‍ സംസാരിച്ചു.