സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വീണ്ടും അന്തര്‍ദേശീയ അംഗീകാരം നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.
സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 202122ല്‍ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ദക്ഷിണേഷ്യയിലെ ഏറ്റവും സ്റ്റാര്‍ട്ടപ്പ് ഹബ്ബ് നിര്‍മ്മിച്ചും സര്‍വകലാശാലകളിലും ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചും സംസ്ഥാന സര്‍ക്കാര്‍ നാടിന്റെ വളര്‍ച്ച മുന്നില്‍ കണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.