ചെങ്ങന്നൂര്‍: കേരളാ പോലീസിന്റെ സംയോജിത ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യോദ്ധാവ് പദ്ധതിയുടെ ചെങ്ങന്നൂര്‍ സബ്ഡിവിഷനിലെ രണ്ട് ദിവസത്തെ പരിശീലന പരിപാടി ചെങ്ങന്നൂര്‍ ഉമ്മന്‍സ് ഐ കെയര്‍ ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ.ആര്‍.ജോസ് ഉദ്ഘാടനം ചെയ്തു. എസ്എച്ച്ഒ ജോസ് മാത്യു, എസ്‌ഐ എം.സി അഭിലാഷ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
പോലീസ്, സ്‌കൂളുകളിലെ തെരഞ്ഞെടുത്ത അധ്യാപകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.