ചെങ്ങന്നൂര്‍: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം ഒരു സാമൂഹിക വിപത്താണെന്നും അതിനെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ചെങ്ങന്നൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്. എം.സി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് മാത്യു മുല്ലശ്ശേരി ആദ്ധ്യക്ഷത വഹിച്ചു.
വരും ദിവസങ്ങളില്‍ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതാണ്. മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
കര്‍ഷക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍ മാത്യു മുല്ലശ്ശേരി, മോഹന്‍ കൊട്ടാരത്തുപറമ്പില്‍, ഡോ. എം.എസ് കുര്യന്‍, ദീപു പടകത്തില്‍, നെബു ചിറമേല്‍, തോമസ് കൊണ്ടോടി, സജി കീളാത്ര, വി.കെ. മാത്യു, മാന്നാര്‍ സോളമന്‍, റോയി ഫിലിപ്പ് ചാക്കോ, സജി മുക്കത്താരില്‍, ആന്‍സി ജോര്‍ജ്, രതീഷ് നാരായണ്‍, സുജിത്ത് കൊട്ടാരത്തുപറമ്പില്‍, എം. ഐ. കുര്യന്‍, റെജി ആങ്ങയില്‍, റോയി വെണ്‍മണി എന്നിവര്‍ പ്രസംഗിച്ചു.