
കല്ലിശ്ശേരി▪️ കേരള കോണ്‍ഗ്രസ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡോ. ഷിബു സക്കറിയ അമ്പലവേലിക്ക് അവാര്‍ഡ് നല്‍കി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായുള്ള സാമൂഹിക ജീവകാരുണ്യ സ്വാന്തന മേഖലകളിലെ നിസ്വാര്‍ത്ഥവും നിസ്തുലവും മഹത്വപൂര്‍ണ്ണവുമായ സേവനങ്ങള്‍ക്കും മാനവികതയുടെ ഉന്നമനത്തിനായുള്ള സമര്‍പ്പണത്തിന്റെ അംഗീകാരമായാണ് വജ്ര ജൂബിലി അവാര്‍ഡ് നല്‍കി ആദരിച്ചത്.
തിരുവന്‍വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് മോന്‍സി കുതിരവട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയും, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശ്ശേരിയും ചേര്‍ന്ന് അവാര്‍ഡ് സമര്‍പ്പിച്ചു.
ജൂണി കുതിരവട്ടം, ഡോ. ഷിബു ഉമ്മന്‍, ചാക്കോ കയ്യത്ര, ജിജി എബ്രഹാം കറുകേലില്‍, മോന്‍സി മൂലയില്‍, മോന്‍സി കപ്ലാശ്ശേരി, സ്റ്റാന്‍ലി ജോര്‍ജ്, സജി നെല്ലൂപറമ്പില്‍, ജോണ്‍ മാത്യു മുല്ലശ്ശേരി എന്നിവര്‍ സംസാരിച്ചു.