
തിരുവന്‍വണ്ടൂര്‍▪️ കേരളത്തിലെ കര്‍ഷകര്‍ ഇത്രയും പ്രതിസന്ധികള്‍ നേരിട്ടിട്ടുള്ള കാലഘട്ടം സംസ്ഥന ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നു അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
കേരള കോണ്‍ഗ്രസ് വജ്ര ജൂബിലിയോട് അനുബന്ധിച്ച് കല്ലിശ്ശേരി ചെറിയാന്‍ കുതിരവട്ടം നഗറില്‍ നടന്ന വജ്ര ജൂബിലി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലിനും, റബറിനും, മറ്റ് നാണ്യവിളകള്‍ക്കും ഉല്‍പ്പാദന ചിലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തില്‍ കാര്‍ഷിക വൃത്തിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുന്ന സാഹചര്യമാണ് നിലവില്‍. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡണ്ട് മോന്‍സി കുതിരവട്ടം അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍മാരായ ജോസഫ് എം. പുതുശ്ശേരി, രാജന്‍ കണ്ണാട്ട്, ഉന്നതാധികാര സമിതി അംഗം ജൂണി കുതിരവട്ടം, ജനറല്‍ സെക്രട്ടറിമാരായ ഡോ. ഷിബു ഉമ്മന്‍, ചാക്കോ കയ്യത്ര, സാം മല്ലശ്ശേരില്‍, എ.കെ തോമസ്, ജില്ലാ ഭാരവാഹികളായ ഈപ്പന്‍ നൈനാന്‍, കെ.വി വര്‍ഗീസ്, സ്റ്റാന്‍ലി ജോര്‍ജ്, സജി നെല്ലുപറമ്പില്‍, ബ്ലെസ്സണ്‍ ജേക്കബ്, വര്‍ഗീസ് തോമസ്, മോന്‍സി കപ്ലാശ്ശേരി, ജോണ്‍ മാത്യു മുല്ലശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍ എംപി തോമസ് കുതിരവട്ടം,മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആദ്യ കാല പ്രവര്‍ത്തകര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.