
ചെങ്ങന്നൂര്‍ ▪️ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വെണ്‍മണി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്താര്‍ബുദം ബാധിച്ച തൃലോകിന്റെ (4) ചികിത്സക്കായി സമാഹരിച്ച തൃലോക് സഹായനിധിയായ 14,17,385 രൂപയുടെ ചെക്ക് തൃലോകിന്റെ കുടുംബത്തിന് മന്ത്രി കെ. രാധാകൃഷ്ണന്‍ കൈമാറി.
വെണ്‍മണി മാര്‍ത്തോമ്മ പാരിഷ് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ കരുണ ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.
വെണ്‍മണി വരമ്പൂര്‍ ശ്രീവിഹാറില്‍ വിപുല്‍ ബാലകൃഷ്ണകുറുപ്പ്-വിദ്യാ നായര്‍ ദമ്പതികളുടെ മകനാണ് തൃലോക്.
ചികിത്സ സഹായനിധി പ്രസിഡന്റ് ബി. സന്തോഷ് കുമാര്‍, സെക്രട്ടറി ജെബിന്‍ പി. വര്‍ഗീസ്, കരുണ വൈസ് ചെയര്‍മാന്‍ എം.എച്ച് റഷീദ്, ജി. കൃഷ്ണകുമാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. സുരേഷ് മത്തായി, ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സോമന്‍ പിള്ള ചീഫ് കോര്‍ഡിനേറ്റര്‍ ജി.വിവേക്, ജോയിന്റ് സെക്രട്ടറി കെ.എസ് ഗോപിനാഥന്‍, മീഡിയ കണ്‍വീനര്‍ പി.എസ് ബിനുമോന്‍, ജെയിംസ് സാമുവല്‍, വെണ്‍മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോള്‍, വൈസ് പ്രസിഡന്റ് പി.ആര്‍ രമേശ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം മഞ്ജുള ദേവി, ബി. ബാബു, നെല്‍സണ്‍ ജോയ്, എ.കെ ശ്രീനിവാസന്‍, ഫാ. ഇ.വി സൈമണ്‍, ഫാ. റെജി, പ്രൊഫ. ആര്‍. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.