
ചെങ്ങന്നുര്‍▪️ എന്‍സിസി 10 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തില്‍ പുത്തന്‍കാവ് മെട്രോപ്പോലീത്തന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കുള്‍ എന്‍.സി.സി യൂണിറ്റ് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് വീല്‍ചെയര്‍ നല്‍കി.
എന്‍.സി.സി 10 കേരള കമാന്‍ഡിംഗ് ഒഫീസര്‍ കേണല്‍ രാഹുല്‍ ഘോഷ് കരുണ പെയിന്‍ ആന്റ് പാലിയേറ്റീവിന് കൈമാറി.
ചടങ്ങില്‍ കേണല്‍ ദീവാങ്കര്‍ രാജാറാം, സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് പി.ഇ വര്‍ക്കി, ഹെഡ്മാസ്റ്റര്‍ എബി അലക്‌സാണ്ടര്‍, സുബൈദാര്‍ മേജര്‍ ഷിബു കെ.എം, എന്‍.സി.സി ഓഫീസര്‍ അലക്‌സ് വര്‍ഗ്ഗീസ് മാവേലിക്കര, സിഎച്ച്എം നാഗനെ, കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് സെക്രട്ടറി സോമന്‍ പിള്ള, ട്രഷറര്‍ മോഹന്‍ പിള്ള, ഗവേണിംഗ് കൗണ്‍സില്‍ അംഗം പ്രഫ: കുര്യന്‍ തോമസ്, കേഡറ്റുകളായ അന്വേഷ സജി, താരാ ജയരാജ്, ഭഗവത് ജി.കുറുപ്പ്, അലന്‍ മനോജ്, റിഥുനന്ദ് എന്നിവര്‍ പങ്കെടുത്തു.