
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി തരംഗ് 23ല്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് സെന്റര്‍ തുറന്നു.
സെന്ററിന്റെ ഉദ്ഘാടനം കരുണയുടെ ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന തരംഗ് 2023 എന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകും എന്നതിനാലാണ് കരുണ സെന്റര്‍ തുറന്നത്.
ചടങ്ങില്‍ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, കരുണ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സോമന്‍ പിള്ള, കരുണ കോ-ഓര്‍ഡിനേറ്റര്‍ ജി. വിവേക്, വൈസ് ചെയര്‍മാന്‍ ജി. കൃഷ്ണകുമാര്‍, ജോയിന്‍ സെക്രട്ടറി എം,കെ ശ്രീകുമാര്‍, ബോധനി പ്രഭാകരന്‍ നായര്‍, മോഹന്‍ കൊട്ടാരത്തുപറമ്പില്‍, സതീഷ് ജേക്കബ്, നഴ്‌സിംഗ് കോര്‍ഡിനേറ്റര്‍ ഷീബ ജോര്‍ജ്, കരുണ നഴ്‌സിംഗ് സ്റ്റാഫ് സിസ്റ്റര്‍ സിനു, സിസ്റ്റര്‍ മായാദേവി, കരുണ സ്റ്റാഫ് അജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍ജിനീയറിങ് കോളജിന്റെ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നും ആംബുലന്‍സ് അടക്കമുള്ള വൈദ്യസഹായം ലഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സോമന്‍ പിള്ള അറിയിച്ചു.