
ചെങ്ങന്നൂര്‍▪️ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൂരഹിതരായവരെ കണ്ടെത്തി ഭൂമിയും വീടും നല്‍കുന്ന കരുണ ഹോംസ് പദ്ധതിക്ക് തുടക്കമാകുന്നു.
വെണ്‍മണി പുന്തല പേരൂര്‍ കിഴക്കേതില്‍ വി. ദാമോദരന്‍ നായര്‍ അമ്പിമുക്ക് ജംഗ്ഷനു സമീപം ദാനമായി നല്‍കിയ 90 സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മാണം.
കരുണ ഹോംസ് പാര്‍പ്പിട പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും.
കരുണ ചെയര്‍മാന്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകന്‍ ബ്ലസി ശിലാസ്ഥാപനം നിര്‍വ്വഹിക്കും.
കെഎസ്ബിഡിസി ചെയര്‍മാന്‍ കെ. പ്രസാദ് മുഖ്യാതിഥിയാകും. 55വി. ദാമോദരന്‍ നായരെ ചടങ്ങില്‍ ആദരിക്കും. അഗതികളായ കിടപ്പ് രോഗികളുടെ പരിചരണ കേന്ദ്ര നിര്‍മ്മാണത്തിനായി മണ്ഡലത്തില്‍ സമാഹരിച്ച ചടങ്ങില്‍ ഏറ്റുവാങ്ങും.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ 177 വാര്‍ഡുകളില്‍ 8 വര്‍ഷമായി 4250ല്‍ പരം രോഗികളെ അവരുടെ വീടുകളിലെത്തി സാന്ത്വന പരിചരണം നടത്തുന്ന കരുണ ഭവന രഹിതരായവര്‍ക്ക് വിവിധ സ്ഥലങ്ങളിലായി 31 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 6 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.
ഇതോടൊപ്പമാണ് ഭൂരഹിതരായവരെ കണ്ടെത്തി സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കരുണ ഹോംസ് എന്ന ബൃഹത്തായ ഭൂമിയും വീടും പദ്ധതി സജി ചെറിയാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.