
ചെങ്ങന്നൂര്‍▪️ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി.
ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷന് സമീപം ബോധിനി കലാ സാംസ്‌കാരിക കേന്ദ്രത്തില്‍ ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമറ്റത്തു മഠം സുരേഷ് ഭട്ടതിരി നിര്‍വ്വഹിച്ചു.
കരുണ ചെയര്‍മാന്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനായി.
മാര്‍ത്തോമാ സഭ സീനിയര്‍ വികാരി ജനറല്‍ ഫാ.ജോര്‍ജ്ജ് മാത്യു അനുഗ്രഹ പ്രഭാഷണവും കെപിഎംഎസ് സംസ്ഥാന സെക്രട്രേറിയേറ്റ് അംഗം പി ജനാര്‍ദ്ദനന്‍ മുഖ്യപ്രഭാഷണവും നടത്തി.
ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗ്ഗീസ്, അഭയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ജി.ഹരിശങ്കര്‍, കെഎസ് സി എംഎംസി ചെയര്‍മാന്‍ എം.എച്ച് റഷീദ്, എം. ശശികുമാര്‍, പി. ഡി ശശിധരന്‍, ഡി. വിജയകുമാര്‍, അനില്‍ പി. ശ്രീരംഗം, വത്സല മോഹന്‍, ജി. ആതിര, കെ.ആര്‍ പ്രഭാകരന്‍ നായര്‍ ബോധിനി, വിഷ്ണു മനോഹര്‍, ഡോ.എ.പി ശ്രീകുമാര്‍, ഡോ. വേണി, കരുണ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.സുരേഷ് മത്തായി, എന്‍.ആര്‍ സോമന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.