ചെങ്ങന്നൂര്‍ ▪️ ശബരിമല തീര്‍ത്ഥാടന പാതയില്‍ കരുണ സാന്ത്വനമാകുന്നു.
ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹെല്‍ത്ത് ഹെല്‍പ്പ് ഡെസ്‌കകാണ് അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് വൈദ്യ സഹായവും ലഘുഭക്ഷണവും
നല്‍കുന്നത്.
മണ്ഡലകാലം ആരംഭിച്ചതു മുതല്‍ 12,400 ലേറെ തീര്‍ത്ഥാടര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കില്‍ സേവനം നല്‍കി.
കരുണ ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്‌കില്‍ പരിചയസമ്പന്നരായ അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയും പരിചരണവും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം നല്‍കുന്നു.
മലയിറങ്ങി തിരിച്ചെത്തുന്ന തീര്‍ത്ഥാടകരാണ് കൂടുതലും സെന്ററില്‍ വൈദ്യ സഹായത്തിനെത്തുന്നത്.
വിരി വയ്ക്കുന്നതിനുള്ള സൗകര്യം കൂടാതെ ലഘു ഭക്ഷണം, ചുക്കുകാപ്പി ആയുര്‍വേദ, അലോപ്പതി ചികിത്സ, മരുന്നുകള്‍, ആംബുലന്‍സ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. എല്ലാ ദിവസവും തീര്‍ത്ഥാകരുടെ ഭജനയും ഭകതി ഗാനമേളയും ഉണ്ടാകും. കൂടാതെ തീര്‍ത്ഥാടകര്‍ക്കുള്ള ഇന്‍ഫോര്‍മേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ലഘു ഭക്ഷണവും പരിപാടികളും വിവിധ സംഘടനകളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഡോക്ടര്‍മാരും നേഴ്‌സുമാരും പൂര്‍ണ്ണ സമയം ഇവിടെ പ്രവര്‍ത്തിക്കുന്നു.
കരുണ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സോമന്‍ പിള്ള, ട്രഷറാര്‍ എം.ബി മോഹനന്‍ പിള്ള, വര്‍ക്കിങ്ങ് ചെയര്‍മാന്‍ അഡ്വ. സുരേഷ് മത്തായി, മീഡിയ കണ്‍വീനര്‍ പി.എസ് ബിനുമോന്‍, അഡ്വ. വിഷ്ണു മനോഹര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.