ചെങ്ങന്നൂര്‍ ▪️ കര്‍ഷകരുടെ നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഐ.റ്റി.ഐ ഈപ്പച്ചന്‍ പടിയില്‍ കാര്‍ഷിക നാട്ടുവിപണി തുടങ്ങി.
ഐ.റ്റി.ഐ-പിരളശ്ശേരി ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഐ.റ്റി.ഐ റോഡില്‍ ഈപ്പച്ചന്‍ പടിക്കു സമീപം കാര്‍ഷിക നാട്ടുവിപണി ആരംഭിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വൈകിട്ടാണ് വിപണി നടക്കുന്നത്.
വിപണിയുടെ ഉദ്ഘാടനം ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പെഴ്‌സണ്‍ ശോഭ വര്‍ഗീസ് നിര്‍വ്വഹിച്ചു. പി.വി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ മോഹനന്‍ ആദ്യ വില്‍പ്പന നടത്തി.
ജനപ്രതിനിധികളായ സൂസമ്മ ഏബ്രഹാം, ഷിബുരാജന്‍, റിജോ ജോണ്‍ ജോര്‍ജ്ജ്, ബിനുകുമാര്‍ സി.എ, മറിയകുട്ടി, സാലി .കെ, വിപണി സംഘാടകരായ സണ്ണി പെനിയേല്‍, ബിജോയ്, ജോബി ഫിലിപ്പ്, അഡ്വ. ജയിംസ് ജോണ്‍, ഷിജാ ഉദയന്‍, ജസി സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന ആലാ വിപണിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവിടെയും കാര്‍ഷിക വിപണിക്ക് തുടക്കമായത്.