നൂറനാട് ▪️ കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി.
പാലമേല്‍ വില്ലേജില്‍ ഉളവക്കാട് കോടന്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹഫീസ് (കുഞ്ഞിക്കണ്ണന്‍-24) നെയാണ് കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
ഏപ്രില്‍ 21 മുതല്‍ 9 മാസക്കാലത്തേക്ക് ആലപ്പുഴ ജില്ലയില്‍ ഇയാളുടെ സഞ്ചലനം നിരോധിച്ചുകൊണ്ട് എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുട്ട വിമലാദിത്യ ഐപിഎസ് ഉത്തരവ് പുറപ്പെടുവിച്ചു.
നൂറനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നരഹത്യാശ്രമം, ദേഹോപദ്രവം, കഠിന ദ്രേഹോപദ്രവം, ഭവനഭേദനം, തീവെപ്പ് തുടങ്ങി 5 ലധികം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
മുഹമ്മദ് ഹഫീസിന്റെ സഹോദരന്‍ മുഹമ്മദ് റാഫിയെ 2023 സെപ്റ്റംബര്‍ 21 മുതല്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ കേസുകളില്‍ ഇവരുടെ കൂട്ടുപ്രതിയായ പാലമേല്‍ ഉളവക്കാട് വിഷ്ണു ഭവനം വീട്ടില്‍ കണ്ണന്‍ സുഭാഷ് (22) എന്നയാള്‍ക്ക് ഒരു വര്‍ഷക്കാലത്തേക്ക് ചെങ്ങന്നൂര്‍ ഡിവൈഎസ്പി മുമ്പാകെ ഹാജരായി സഞ്ചലന വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും ഉത്തരവായിട്ടുണ്ട്. കാപ്പ നിയമപ്രകാരം വിലക്കേര്‍പ്പെടുത്തിയ ഗുണ്ടകള്‍ ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.