ചെങ്ങന്നൂര്‍: കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയുടെ കാണിക്കവഞ്ചി കുത്തിതുറന്നു. സിസിടിവി കാമറ തുണികൊണ്ട് മറച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് പള്ളിയുടെ വാതില്‍ തുറന്ന് അകത്തു കടന്ന് കാണിക്കവഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ചത്. 10,000 രൂപയോളം നഷ്ടമായതായി പറയുന്നു.
പള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ രണ്ട് പേര്‍ തുണികൊണ്ട് മറക്കുന്നതായും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.
ട്രസ്റ്റി കെ.ഒ ഏബ്രഹാം ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ആലപ്പുഴ നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്‌ഐ എം.സി അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.