
ചെങ്ങന്നൂര് പെരുമയുടെ ഭാഗമായി പുലിയൂരില്‍ നടന്ന ചെങ്ങന്നൂരാദി മഹോല്‍സവത്തില്‍ മാന്നാര്‍ ബ്രഹമോദയം കളരിയുടെ നേതൃത്വത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു.
മധ്യ കേരളത്തിലെ കളരിപ്പയറ്റ് സമ്പ്രദായമായ ചെങ്ങന്നൂര് അന്‍പത്തീരടി കളരി സമ്പ്രദായമാണ് വേദിയില്‍ പ്രധാനമായും അവതരിപ്പിച്ചത്.
കോല്‍ത്താരി, അങ്കത്താരി വിഭാഗത്തിലെ വാളും പരിചയും, ഉറുമിപ്പയറ്റും എല്ലാം കാണികളില്‍ ഏറെ വിസ്മയമായി. പുലിങ്കച്ചുവടുകള്‍ ഉള്‍പ്പടെ മധ്യ കേരളത്തിലെ കളരി മുറകളാണ് വേദിയില്‍ പയറ്റിയത്.
കൂടാതെ പടവെട്ടും പാട്ടും കോല്‍കളിയുമെല്ലാം വേദിയില്‍ അവതരിപ്പിച്ചു.
കളരി ഗുരുക്കള്‍ കെ.ആര്‍ രദീപിന്റെ നേതൃത്വത്തില്‍ 28 പേരാണ് കളരിപ്പയറ്റില്‍ അണിനിരന്നത്.
ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ കളരി ഗുരുക്കന്‍മാരെ ആദരിച്ചു.
കളരി ഗുരുക്കന്‍മാരായ കെ.ആര്‍ രവീന്ദ്രന്‍, ജയപ്രകാശ്, ഗോപി മാന്നാര്‍, പ്രകാശ് പണിക്കര്‍, കെ.ആര്‍ രദീപ് എന്നിവരെയാണ് ആദരിച്ചത്.