
ഡല്‍ഹി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്തൂപത്തിന്റെ ചില്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടര്‍ ഇന്നും ഇവിടെയുണ്ടെന്ന് ഈ സംഭവം തെളിയിക്കുകയാണെന്ന് കെ.സി ഫേസ്ബുക്കില്‍ കുറിച്ചു. ജീവിച്ചിരുന്നപ്പോള്‍ ആ മനുഷ്യന്റെ നേര്‍ക്ക് ചിലര്‍ കല്ലെറിഞ്ഞു.
ഇപ്പോള്‍ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കുന്നു. ഓരോ നിമിഷവും ഉമ്മന്‍ ചാണ്ടിയുടെ കരുത്തുറ്റ ഓര്‍മകള്‍ ഉയരുന്ന ഓരോ ഇടങ്ങളും ചിലരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ നേര്‍സാക്ഷ്യമാണീ സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു.
നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചത്.
ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവസ്ഥലത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചിരുന്നു. മണ്‍മറഞ്ഞിട്ടും ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പാറശാല പൊലീസ് കേസെടുത്തു.