▶️ജഡ്ജി ദൈവമല്ല; കോടതിയെ നീതിയുടെ ക്ഷേത്രമായി കാണുന്നത് അപകടകരം: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

0 second read
0
1,349

കൊല്‍ക്കത്ത ▪️ കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നത് അപകടമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

ജഡ്ജിമാര്‍ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സമ്മേളനത്തിലാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.

ലോര്‍ഡ്ഷിപ്പ് എന്നും ലേഡിഷിപ്പ് എന്നും സാധാരണ ജഡ്ജിമാരെ അഭിസംബോധന ചെയ്യാറുണ്ട്. ജനങ്ങളെ സേവിക്കുന്നവര്‍ എന്ന നിലയില്‍ ജഡ്ജിമാരുടെ റോള്‍ പുനരാവിഷ്‌കരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മറ്റുള്ളവരെ സേവിക്കാനുള്ളവരെന്ന് സ്വയം കണക്കാക്കുമ്പോള്‍ നിങ്ങളില്‍ അനുകമ്പ, സഹാനുഭൂതി എന്നിവ നിറയും. ക്രിമിനല്‍ കേസില്‍ ആരെയെങ്കിലും ശിക്ഷിക്കുമ്പോള്‍ പോലും ജഡ്ജിമാര്‍ അനുകമ്പയോടെയാണ് അത് ചെയ്യുന്നത്.

കാരണം എല്ലാത്തിനുമൊടുവില്‍ ഒരു മനുഷ്യനാണ് ശിക്ഷിക്കപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

വൈവിധ്യം, ഉള്‍ക്കൊള്ളല്‍, സഹിഷ്ണുത തുടങ്ങി ഭരണഘടനാ ധാര്‍മികതയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഭരണഘടനാപരമായ ധാര്‍മ്മികത സുപ്രിം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാര്‍ക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്കും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കാരണം സാധാരണ പൗരന്മാരുടെ ഇടപെടല്‍ ആദ്യം ആരംഭിക്കുന്നത് ജില്ലാ ജുഡീഷ്യറിയില്‍ നിന്നാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…