ചെങ്ങന്നൂര്‍ ▪️ ചൂട് കനത്തതോടെ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ള പദ്ധതി.
ജെസിഐ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തില്‍ തണ്ണീര്‍കുടം പ്രോജക്ട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
രഞ്ജിത്ത് ഖാദി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗോപു പുത്തന്‍മഠത്തില്‍, എം.കെ ശ്രീകുമാര്‍, ഡോ. ശ്രീവേണി, ജെ.ജെ അഭിജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.