
ചെങ്ങന്നൂര്‍▪️യുവജനങ്ങളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ചെങ്ങന്നൂര്‍ യൂണിറ്റിന്റെ 17-ാമത് പ്രസിഡന്റ് അലന്‍ കണ്ണാട്ട്, സെക്രട്ടറി അഡ്വ. വിഷ്ണു മനോഹര്‍ തുടങ്ങിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ (ശനിയാഴ്ച) വൈകിട്ട് 6.30ന് ചെങ്ങന്നൂര്‍ വില്ലജ് ഇന്‍ ആഡിറ്റോറിയത്തില്‍ നടക്കും.
സമ്മേളനം ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ നിലവിലെ പ്രസിഡന്റ് ഡോ. ഡോ. ശ്രീവേണി അധ്യക്ഷത വഹിക്കും.
ജെസിഐ ഇന്ത്യ മുന്‍ ദേശീയ അധ്യക്ഷന്‍ അനീഷ് സി. മാത്യൂസ് മുഖ്യാതിഥിയാകും. മേഖലാ അധ്യക്ഷന്‍ ശ്യാംകുമാര്‍ വിശിഷ്ടാതിഥിയാകും. മുന്‍ മേഖലാ അധ്യക്ഷന്‍ അനില്‍ ഉഴത്തില്‍ മുഖ്യ പ്രഭാഷണം നടത്തും
മുന്‍ മേഖലാ പ്രസിഡന്റുമാരായ ജി.വേണുകുമാര്‍, സതീഷ് അമ്പാടി, ജെസിഐ ഇന്ത്യ ഫൌണ്ടേഷന്‍ ഡയറക്ടര്‍ അനൂപ് കുമാര്‍, മേഖല ഉപാധ്യക്ഷന്‍ അവിനാശ് നായര്‍, മുന്‍ പ്രസിഡന്റുമാരായ എം.കെ ശ്രീകുമാര്‍, വേണുഗോപാല്‍, സെക്രട്ടറി അഡ്വ. വിഷ്ണു മനോഹര്‍, രഞ്ജിത് ഖാദി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ചെങ്ങന്നൂരിലെ സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ജെസിഐ ചെങ്ങന്നൂര്‍ തുടര്‍ വര്‍ഷങ്ങളിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി യുവാക്കളുടെ നേതൃത്വത്തില്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.